ഇറാന് കനത്ത പ്രഹരം നല്‍കി ഇസ്രയേല്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങി

ജറുസലേം: ശനിയാഴ്ച പുലര്‍ച്ചെയോടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം തുടങ്ങി ഇസ്രയേല്‍. ആക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഇസ്രയേലിനെ തിരിച്ചാക്രമിച്ചിരുന്നു. ഇതിനു മറുപടി നല്‍കുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ഇസ്രയേല്‍ മറുപടി ആക്രമണം എന്ന രീതിയില്‍ നടത്തുന്നത്.

ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തിന് ചുറ്റും നിരവധി ശക്തമായ സ്ഫോടനങ്ങള്‍ കേട്ടതായി ഇറാന്റെ സ്റ്റേറ്റ് ടിവിയും സ്ഥിരീകരിച്ചു, എന്നാല്‍ ഇതിന്റെ പിന്നില്‍ ഇസ്രയേല്‍ ആണോ എന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

Also Read

More Stories from this section

family-dental
witywide