കമലയ്ക്ക് വോട്ട് ചെയ്ത് സിനിമാ താരം ജെനിഫര്‍ ആനിസ്റ്റണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വോട്ട് ചെയ്തതായി ഹോളിവുഡ് ചലച്ചിത്രതാരവും ടിവിതാരവുമായ ജെനിഫര്‍ ആനിസ്റ്റണ്‍. കമലാ ഹാരിസിനും ടിം വാൾസിനും അഭിമാനത്തോടെ വോട്ട് ചെയ്തു എന്ന് അവർ എക്സിൽ കുറിച്ചു.

പ്രത്യുല്‍പാദന സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും ആരോഗ്യസംരക്ഷണത്തിനും സുരക്ഷിതമായ വിദ്യാലയം, പക്ഷപാതമില്ലാത്ത സമ്പദ്‌വ്യവസ്ഥ എന്നീകാര്യങ്ങൾക്ക് മാത്രമായല്ല ഞാനിന്ന് വോട്ട് ചെയ്തത്. വിവേകത്തിനും മനുഷ്യന്റെ അന്തസ്സിനും കൂടി വേണ്ടിയാണ്- നടി എക്‌സില്‍ കുറിച്ചു.

ജനാധിപത്യത്തിനെതിരായ ആക്രമണങ്ങളുടെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും ഈ യുഗം അവസാനിപ്പിക്കാമെന്നും ജനങ്ങളെ ഒന്നിപ്പിക്കുന്ന ആള്‍ക്ക് വോട്ട് ചെയ്യണമെന്നും ജെനിഫര്‍ ആനിസ്റ്റണ്‍ പോസ്റ്റിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Jenifer Aniston Voted for Kamala

Also Read

More Stories from this section

family-dental
witywide