‘പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും, കൊടകര കുഴല്‍പ്പണ കേസിൽ ഒരു ചെറിയ കറ ഉണ്ടെന്നു തെളിഞ്ഞാല്‍’: കെ സുരേന്ദ്രന്‍

കല്‍പ്പറ്റ: കൊടകര കുഴല്‍പ്പണ കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു ചെറിയ കറ ഉണ്ടെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.

ബി ജെ പിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍. ഏത് അന്വേഷണവും നേരിടാന്‍ ആത്മവിശ്വാസം ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരൂര്‍ സതീശിന് സി പി എം സാമ്പത്തിക സഹായം ചെയ്തു. എം കെ കണ്ണന്റെ ബാങ്കില്‍ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നില്‍ വി ഡി സതീശനും ഉണ്ട്. ധര്‍മരാജന്‍ ഷാഫിക്ക് പണം നല്‍കിയെന്നും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ വിളിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയെ വെട്ടിലാക്കി പുതിയ ആരോപണം ഉന്നയിച്ച തിരൂര്‍ സതീഷിന് പിറകില്‍ താനാണെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് എതിരെ അടക്കം ആരോപണവും ശോഭ ഉന്നയിച്ചു.

ശോഭ സുരേന്ദ്രന്‍ കേരളത്തില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതില്‍ ഒന്നാമത്തേയാള്‍ പിണറായി വിജയനാണ്. രണ്ടാമത്തേയാള്‍ ഗോകുലം ഗോപാലനും എന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. മാത്രമല്ല, ബി.ജെ.പിയിലേക്ക് മാറാന്‍ എന്റെ കൂടെ ഡല്‍ഹി വരെ എത്തിയ ഇ.പി ജയരാജനാണ് മൂന്നാമത്തേയാളെന്നും ശോഭ കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide