
സാധാരണ അസഭ്യ വാക്കുകൾൃ നിർലോഭം ഉപയോഗിക്കുന്ന വ്യക്തി ഡൊണാൾഡ് ട്രംപായിരുന്നു. പക്ഷേ ഇന്നലെ ആ സ്ഥാനം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് ലഭിച്ചു. ഏഷ്യൻ അമേരിക്കക്കാരും ഹവായി സ്വദേശികളും പസഫിക് ദ്വീപ് നിവാസിളും ഉൾപ്പെട്ട യുവാക്കളുടെ ഒരു കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോളാണ് കമല Fucking.. എന്ന മോശം വാക്ക് ഉപയോഗിച്ചത്. തങ്ങൾക്ക് മുന്നിൽ നൽക്കുന്ന തടസ്സങ്ങളെ എങ്ങനെ മറികടക്കാമെന്ന് ഹാരിസ് അവരോട് സംസാരിക്കുകയായിരുന്നു.
Our Vice President Kamala Harris is a badass and she gets no credit for how well she’s done as VP. I love her. 💙🇺🇸pic.twitter.com/QISvHe0BwD
— Ricky Davila (@TheRickyDavila) May 14, 2024
ഹാസ്യനടനായ ജിമ്മി ഒ.യാങുമായി നടത്തിയ സംഭാഷണത്തിൽ പങ്കെടുത്ത ഹാരിസ്, ഏഷ്യൻ വംശജയായ ആദ്യ വൈസ് പ്രസിഡൻ്റ് എന്നതിൻ്റെ അർത്ഥമെന്താണെന്നും ആ പാരമ്പര്യം ഒരു നേതാവെന്ന നിലയിലുള്ള അവരുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിച്ചു എന്നും ചോദിച്ചു. ഹാരിസിൻ്റെ അമ്മ ഇന്ത്യയിൽ നിന്നും അച്ഛൻ ജമൈക്കയിൽ നിന്നുമുള്ളവരായിരുന്നു.
അതിന് അവർ ഒരു നീണ്ട മറുപടി നൽകി.
മറ്റാരും തങ്ങളെപ്പോലെ ഇല്ലാത്ത ഇടങ്ങളിലേക്ക് പോകുമ്പോൾ തലയുയർത്തി തന്നെ നടക്കണമെന്ന് അവർ യുവാക്കളോട് പറഞ്ഞു. : “ചിലപ്പോൾ ആളുകൾ നിങ്ങൾക്കായി വാതിൽ തുറന്നു തരും. അത് തുറന്നു തന്നെ വച്ചേക്കും. ചിലപ്പോൾ അങ്ങനെ ചെയ്യില്ല. അപ്പോൾ നിങ്ങൾ ആ Fucking door ചവിട്ടിപ്പൊളിക്കണം.” അവർ പറഞ്ഞു. വൻ കയ്യടിയാണ് ഇതിനു പ്രതികരണമായി അവർക്ക് ലഭിച്ചത്. അതിനു ശേഷം. എൻ്റെ ഭാഷ മോശമായതിൽ എന്നോട് ക്ഷമിക്കണം എന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.
Kamala Harris Uses A profane Word to Advise Youngsters













