
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ കൂടുതൽ ടെലിവിഷൻ അഭിമുഖങ്ങളുമായി കമലാ ഹാരിസ്. അടുത്ത അഭിമുഖം ഫോക്സ് ന്യൂസിലാണ്. ട്രംപിനോട് ആഭിമുഖ്യം പുലർത്തുന്ന ഫോക്സ് ന്യൂസ് അഭിമുഖം കമലയ്ക്ക് എങ്ങനെയായിരിക്കുമെന്ന് അമേരിക്ക കാത്തിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് ആറുമണിക്കാറ് ഫോക്സ് ന്യൂസ് അഭിമുഖം സംപ്രേഷണം ചെയ്യുക. ഫോക്സ് ന്യൂസിൻ്റെ മുഖ്യ രാഷ്ട്രീയ അവതാരകൻ ബ്രെറ്റ് ബെയറാണ് പെൻസിൽവേനിയയിൽ വച്ച് കമലാ ഹാരിസുമായി സംസാരിക്കുന്നത്.
ഡെമോക്രാറ്റിക് നോമിനി ആയതിന് ശേഷം കമല ഫോക്സ് നെറ്റ്‌വർക്കിൽ നടത്തുന്ന ആദ്യ അഭിമുഖ പരിപാടിയാണ് ഇത്.
ഹാരിസ് മുമ്പ് സിഎൻഎൻ, സിബിഎസ് എന്നിവർക്ക് അഭിമുഖങ്ങൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ എബിസിയുടെ “ദി വ്യൂ”, പരിപാടിയിലും ഹോവാർഡ് സ്റ്റേണിൻ്റെ റേഡിയോ ഷോയിലും പങ്കെടുത്തിട്ടുണ്ട്.
മിക്ക അഭിമുഖങ്ങളും കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് വന്നത്. പ്രചാരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ മാധ്യമങ്ങളോട് കൂടുതൽ സംസാരിക്കേണ്ടതില്ലെന്ന എന്ന നിലപാടിയിലായിരുന്നു അവർ. എന്നാൽ ഇപ്പോൾ അത് മാറ്റിയിരിക്കുകയാണ് അവർ.
Kamala Harris will sit down for Fox News Interview