അമ്മയും സഹോദരിയും ഒരേ ദിവസം യാത്രയായി; ഹൃദയം തകരുന്ന വേദനയിൽ അമേരിക്കന്‍ ഗായിക മരിയ കെയ്റി

പ്രശസ്ത ഗായിക മരിയ കെയ്‌റിയുടെ അമ്മ പട്രീഷ്യയും സഹോദരി അലിസണും ഒരേ ദിവസം മരിച്ചതായി റിപ്പോര്‍ട്ട്. മരിയ കെയ്‌റി മാധ്യമസ്ഥാപനമായ പീപ്പിളിന് നല്‍കിയ പ്രസ്താവനയിലാണ് ഈ വിവരം സ്ഥിരീകരിച്ചത്. വിഷമകരമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആരോധകരോടും ഗായിക ആവശ്യപ്പെട്ടു.

“കഴിഞ്ഞ വാരാന്ത്യത്തിലാണ് എന്റെ അമ്മ മരിച്ചത്. ആ സംഭവത്തിൽ എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. അന്നേദിവസം ദുഃഖകരമായ മറ്റൊന്ന് കൂടി സംഭവിച്ചു. എന്റെ സഹോദരിയും ഈ ലോകത്തോട് വിടപറഞ്ഞു. അമ്മ എന്നെ വിട്ടുപോകുന്നതിനുമുമ്പ് അമ്മയോടൊപ്പം കഴിഞ്ഞയാഴ്ച ചെലവിടാനുള്ള ഭാഗ്യം എനിക്കുണ്ടായി,” മരിയ കെയ്‌റി പറഞ്ഞു.

അഞ്ച് തവണ ഗ്രാമി അവാർഡ് നേടിയ ഗായികയാണ് മരിയ കെയ്റി. മരിയയുടെ അമ്മ പട്രീഷ്യ ഒരു ഓപ്പറ ഗായികയും വോക്കൽ കോച്ചുമായിരുന്നു. ആൽഫ്രഡ് റോയ് കെയ്റിയാണ് ഭർത്താവ്. മരിയയ്ക്കും ആലീസണും പുറമം മോർഗൻ എന്ന മകനും ഉണ്ട് ഇവർക്ക്.

2020ല്‍ പ്രസിദ്ധീകരിച്ച ‘ദ മീനിങ് ഓഫ് മരിയ കെയ്‌റി’ എന്ന ഓര്‍മ്മപുസ്തകത്തില്‍ അമ്മയുമായുള്ള ബന്ധത്തിലെ സങ്കീർണതകളെക്കുറിച്ച് മരിയ സൂചിപ്പിച്ചിട്ടുണ്ട്. അമ്മയുമായുള്ള ബന്ധം തനിക്കേറെ വേദന നല്‍കുന്നതും കുഴപ്പിക്കുന്നതുമായിരുന്നുവെന്നാണ് മരിയ കുറിച്ചത്.

More Stories from this section

family-dental
witywide