ഡാളസില്‍ മാര്‍ത്തോമ്മാ യുവജന സഖ്യം കണ്‍വെന്‍ഷന് വികാരി ജനറാള്‍ വെരി. റവ. കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നല്‍കും

ഡാളസ് : മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18 വെള്ളി മുതല്‍ 20 ഞായര്‍ വരെ നടത്തുന്ന കണ്‍വെന്‍ഷന് മാര്‍ത്തോമ്മാ സഭയുടെ വികാരി ജനറാള്‍ ആയിരുന്ന വെരി.റവ.കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നല്‍കും.

‘നിങ്ങളെത്തന്നെ വിശുദ്ധീകരിപ്പിന്‍’ എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 ന് ആരംഭിക്കും. ഞായറാഴ്ച ആരാധനയ്ക്കും, വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്കും ശേഷം സമാപിക്കും. യുവജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നല്‍കും.

നാളെ (വെള്ളി ) മുതല്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.വൈ.അലക്‌സ്, സഹ വികാരി റവ.എബ്രഹാം തോമസ്, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോ ഇട്ടി, യുവജന സഖ്യം ചുമതലക്കാര്‍ എന്നിവര്‍ അറിയിച്ചു.

More Stories from this section

family-dental
witywide