അമേരിക്കയിലെക്കാൾ വർണവെറി കൂടുതൽ ഇന്ത്യയിൽ; ‘മീൻ ഗേൾസ്’ താരം അവന്തിക പറയുന്നു

ഇന്ത്യയിലെ വർണ്ണവിവേചനത്തെക്കുറിച്ചും ദക്ഷിണേന്ത്യയിൽ നിന്നുള്ള ഇരുണ്ട ചർമ്മമുള്ള സ്ത്രീകളെക്കുറിച്ചുള്ള തെറ്റായ ധാരണകളെക്കുറിച്ചും തുറന്നു പറഞ്ഞ് ‘മീൻ ഗേൾസ്’ താരം അവന്തിക.

തന്റെ നിറമോ കുറച്ചുകൂടി ഇരുണ്ടനിറമോ ഉള്ള സ്ത്രീകളെ, ഇന്ത്യൻ സൗന്ദര്യ മാനദണ്ഡങ്ങൾ അപകീർത്തിപ്പെടുത്തുന്നതായി തനിക്ക് തോന്നുന്നുവെന്ന് കോസ്‌മോപൊളിറ്റനുമായുള്ള ഒരു അഭിമുഖത്തിൽ, 19-കാരിയായ നടി അവന്തിക തുറന്നടിച്ചു.

“ഇവിടെയുള്ളതിനേക്കാൾ മോശമാണ് ഇന്ത്യയിൽ എന്നെനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. വർണ്ണവിവേചന സാഹചര്യം പ്രാഥമികമായി അതിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്.”

വളർന്നുവരുമ്പോൾ, താൻ കണ്ട അമേരിക്കൻ, ഇന്ത്യൻ മാധ്യമങ്ങൾ തന്നെപ്പോലെയുള്ളവരെയോ തന്റേതുപോലുള്ള പശ്ചാത്തലത്തിലുള്ളതുമായ ആളുകളെ ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ പറഞ്ഞു. മാധ്യമങ്ങളിൽ ഉത്തരേന്ത്യൻ സ്ത്രീകളുടെയോ, വെളുത്ത ചർമ്മമുള്ള സ്ത്രീകളുടെയോ ആധിപത്യം സ്ഥാപിക്കാൻ പ്രവണത കാണിക്കുന്നുവെന്നും അവന്തിക ആരോപിച്ചു.

“ഞാൻ ദക്ഷിണേന്ത്യക്കാരിയാണ്, ദക്ഷിണേന്ത്യൻ സ്ത്രീകളേക്കാൾ ഉത്തരേന്ത്യൻ സ്ത്രീകൾ സുന്ദരികളാണെന്ന ധാരണയുണ്ട്. ഇന്ത്യയിൽ വലിയ വിജയം നേടുന്ന സ്ത്രീകളൊക്കെ വെളുത്ത നിറമുള്ളവരായി മാറുന്നു.”

എന്നാൽ സമീപ വർഷങ്ങളിൽ, പാശ്ചാത്യ മാധ്യമങ്ങൾ ദക്ഷിണേഷ്യൻ സ്ത്രീകളെയും ഇരുണ്ട നിറമുള്ള സ്ത്രീകളെയും സ്വീകരിക്കുന്നതായി കാണുന്നുവെന്നും അവന്തിക പറഞ്ഞു.

More Stories from this section

family-dental
witywide