‘നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തു, വോട്ട് നിരോധനം ജനാധിപത്യത്തെയും’; പത്താം വാർഷികത്തിൽ മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്നും, പുതിയ ‘വോട്ട് നിരോധനം’ രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥിതിയെയും ജനാധിപത്യത്തെയും തകർക്കുകയാണെന്നും കടുത്ത വിമർശനവുമായി കോൺഗ്രസ്. രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാവനകളാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. നോട്ട് നിരോധനം നടപ്പിലാക്കി പത്തുവർഷം പിന്നിടുമ്പോഴും അത് ചരിത്രത്തിലെ വലിയ പരാജയമായി തുടരുകയാണെന്ന് വ്യക്തമാക്കുന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു എക്സിലൂടെ ജയറാം രമേശിന്റെ പ്രതികരണം.

2016 നവംബർ എട്ടിനാണ് അഞ്ചൂറത്തിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനമുണ്ടായത്. അന്നുമുതൽ നോട്ട് നിരോധനത്തിന്റെ ഓരോ വാർഷികത്തിലും കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. യാതൊരു മുൻകരുതലുമില്ലാതെ തിടുക്കത്തിൽ നടപ്പാക്കിയ ഈ തീരുമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഇളക്കിയെന്നും, രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലാക്കിയ ഈ വൻ ദുരന്തത്തിന് പ്രധാനമന്ത്രിയോട് ഭാരതം പൊറുക്കില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

നേരത്തെയും നോട്ട് നിരോധനത്തെ ‘ചരിത്രപരമായ മണ്ടത്തരം’ എന്ന് വിശേഷിപ്പിച്ചിട്ടുള്ള കോൺഗ്രസ്, പ്രഖ്യാപിച്ച ലക്ഷ്യങ്ങളിലൊന്നുപോലും കൈവരിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി. ഓരോ ഘട്ടത്തിലും നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരുന്ന കേന്ദ്ര സർക്കാരിന് കള്ളപ്പണവും വ്യാജനോട്ടുകളും ഇല്ലാതാക്കാനോ ഭീകരവാദ ഫണ്ടിംഗ് തടയാനോ കഴിഞ്ഞില്ലെന്നും ജയറാം രമേശ് വിമർശിച്ചു.

‘Demonetization Wrecked Economy, Vote-Ban Wrecking Democracy’: Congress Launches Fierce Attack on PM Modi

Also Read

More Stories from this section

family-dental
witywide