തിരുവനന്തപുരം: ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാഭ്യാസരംഗം കാവി വല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തി കൊണ്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ കാവിവല്‍ക്കരണത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടോ നീക്കമാണ മന്ത്രിയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും കെ ടി യു ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പാനലില്‍ നിന്ന് വേണം നിയമനം നടത്താന്‍ എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിന് വിരുദ്ധമായിട്ടാണ് ചാന്‍സലറുടെ നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇഷ്ടക്കാരെ ആജ്ഞാനുവര്‍ത്തികളാക്കി നിയമിക്കാനാണ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.