അമേരിക്ക-ഇറാൻ സമാധാന ഉടമ്പടിയുടെ കരട് പുറത്ത്; ഒരുമാസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക്

ടെഹ്റാൻ: അമേരിക്കയുമായുള്ള കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

ഹോർമുസ് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം പഴയപടിയാക്കാനും മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കാനുമാണ് ഈ കരട് രേഖ ലക്ഷ്യമിടുന്നത്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ്റെ റിപ്പോർട്ട് അനുസരിച്ച് കരാർ നടപ്പിലാക്കി 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ നിർദേശമുണ്ട്.

ഇതിനു പകരമായി അമേരിക്ക മേഖലയിലെ തങ്ങളുടെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കുകയും വേണം. മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ എത്രത്തോളം പിൻവലിക്കണം എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

Draft of US-Iran peace deal released; Strait of Hormuz to return to normal within a month

More Stories from this section

family-dental
witywide