യുദ്ധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി നെതന്യാഹു

ടെല്‍ അവീവ്: ഏതൊരു ഗാസ വെടിനിര്‍ത്തല്‍ കരാറും ഇസ്രായേലിനെ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ യുദ്ധം തുടരാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. 9 മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ – ഗാസ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയ്ക്കുപോലും സാധ്യതയില്ലെന്നു സാരം.

യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎസ് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നുള്ള പ്രതീക്ഷകള്‍ക്കിടെയാണ് നെതന്യാഹുവിന്റെ വാക്കുകള്‍ എത്തുന്നത്. വെടിനിര്‍ത്തല്‍ പദ്ധതിയുടെ പ്രധാന ഭാഗം ഹമാസ് അംഗീകരിച്ച് അഞ്ച് ദിവസത്തിന് ശേഷം, തങ്ങളുടെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഹമാസ് പറയുന്നു.

കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ഇസ്രായേല്‍ ആദ്യം സ്ഥിരമായ വെടിനിര്‍ത്തലിന് വിധേയരാകണമെന്ന സുപ്രധാന ആവശ്യം ഹമാസ് ഉപേക്ഷിക്കുകയും യു.എസ് മുന്നോട്ടുവെച്ച കരാറില്‍ ചര്‍ച്ച നടത്താമെന്ന് സമ്മതിക്കുകയും ചെയ്തതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ ആവശ്യം എത്തിയത്.

അതേസമയം, മെയ് മാസത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ചതും ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിക്കുന്നതുമായ ത്രിതല വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനുള്ള അടുത്ത നടപടികളെക്കുറിച്ച് നെതന്യാഹു കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാനും ഗാസയില്‍ തടവിലാക്കപ്പെട്ട 120 ഓളം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

More Stories from this section

family-dental
witywide