‘ദുബായ് പ്രളയത്തിന്‍റെ പേരിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം വ്യാജ പ്രചരണം’; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: ‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിതദുരന്തമെന്നു കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍’- എന്ന തലക്കെട്ടില്‍ സി പി എം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X (Twitter) അക്കൗണ്ടില്‍ നിന്നും വ്യാജ നിര്‍മ്മിതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

opposition leader vd satheesan complaint against cpm on dubai flood fake news

More Stories from this section

family-dental
witywide