
കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷാജി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. നേരത്തെ കേസിലെ വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
സിപിഎം നേതാവും അഭിഭാഷകനുമായ എം.ആർ. ഹരീഷ് നൽകിയ പരാതിയിലായിരുന്നു കോടതി നിർദേശപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച് കെ.എം. ഷാജി ആഡംബര വീട് ഉൾപ്പെടെ നിർമിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം. തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ കേസിന് നിയമപരമായ അവസാനമായി.
Tags:















