ഫാമിലി & യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ

-ഉമ്മൻ കാപ്പിൽ


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സെൻ്റ് മേരീസ് വെസ്റ്റ് സെയ്‌വിൽ ഇടവകയിൽ ഫെബ്രുവരി 4 ന്ആരംഭിച്ചു. അന്ന്ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ഐറിൻ ജോർജ്, പ്രേംസി ജോൺ, റോണ വർഗീസ്, ലിസ് പോത്തൻ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന സംഘമായിരുന്നു സന്ദർശിച്ചത്.


ഡോ. റെനീഷ് ഗീവർഗീസ് എബ്രഹാം വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗ് നടന്നു. ജോർജ് തോമസ് (സെക്രട്ടറി) സ്വാഗതം പറഞ്ഞു.
ചെറിയാൻ പെരുമാൾ സമ്മേളനത്തെ സംബന്ധിച്ച്പൊതുവിവരങ്ങൾ നൽകി. ലിസ് പോത്തൻ രജിസ്ട്രേഷൻ നടപടികളെക്കുറിച്ച് സംസാരിച്ചു. സമ്മേളന സുവനീറിൻ്റെ വിശദാംശങ്ങളെ സംബന്ധിച്ചും റാഫിളിനെ കുറിച്ചും പ്രേംസി ജോൺ സംസാരിച്ചു.
സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് റോണ വർഗീസ് സംസാരിച്ചു.
കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്നവിനോദ പരിപാടികളെ കുറിച്ച് ഐറിൻ ജോർജ് വിശദീകരിച്ചു.


ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിനുള്ള സംഭാവന സെക്രട്ടറി കൈമാറി. ജോർജ്ജ് തോമസ്, ഡോ. ബിലു മാത്യു, അജോയ് ജോർജ് എന്നിവർ ഗോൾഡ് ലെവൽ സ്പോൺസർമാരായി പിന്തുണ വാഗ്ദാനം ചെയ്തു. ബേബി മാത്യു, എബ്രഹാം പാലത്തിങ്കൽ, ഷാജി പൂവത്തൂർ എന്നിവരടക്കം നിരവധി അംഗങ്ങൾ കോൺഫറൻസിൽ റജിസ്റ്റർ ചെയ്തും സുവനീറിൽ ആശംസകൾ നൽകിയും റാഫിൾ ടിക്കറ്റ് വാങ്ങിയും പിന്തുണ വാഗ്ദാനം ചെയ്തു.


കോൺഫറൻസ് സംഘാടകർക്ക്‌ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ചെറിയാൻ പെരുമാൾ നന്ദി പറഞ്ഞു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.

ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Orthodox Family and Youth Conference

More Stories from this section

family-dental
witywide