
ഗാസ: ഇസ്രയേൽ ഗസയിൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവച്ചു. തന്റെ രാജിക്കത്ത് അദ്ദേഹം പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറി.
ഗാസ മുനമ്പിലെ ആക്രമണവും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും വർധിച്ചുവരുന്ന സംഘർഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് ഞാൻ എന്റെ സർക്കാരിൻ്റെ രാജിക്കത്ത് മിസ്റ്റർ പ്രസിഡൻ്റിന് (മഹമ്മൂദ് അബ്ബാസ്) സമർപ്പിക്കുന്നതെന്ന് ഇഷ്തയ്യ പറഞ്ഞു.
ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, പലസ്തീനെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ വ്യോമസേന ഉദ്യോഗസ്ഥനായ ആരോണ്‍ ബുഷ്നെല്‍ വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി. പ്രദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.















