വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞു; 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം തുടരുന്നു

വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ 15ഓളം പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.

32 യാത്രക്കാരും 3 ജീവനക്കാരുമാണ് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിനോദസഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടുത്ത കടൽക്ഷോഭവും കാരണമാണ് ബോട്ട് മറിഞ്ഞതെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ വിയറ്റ്‌നാം സൈന്യവും പൊലീസും സിവിൽ രക്ഷാപ്രവർത്തകരും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും ചേർന്ന് വലിയ തോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

കടലിൽ നിന്ന് നിലവിൽ 23 പേരെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. അൻ തോയ് തുറമുഖത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കാണാതായവർക്കായി കടലിൽ ശക്തമായ തിരച്ചിൽ പുരോഗമിക്കുന്നു. സംഭവത്തിൽ ഹനോയിയിലെ ഇന്ത്യൻ എംബസിയും ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റ് ജനറൽ ഓഫീസും ഹെൽപ്പ് ലൈൻ നമ്പറുകളും അടിയന്തര കൺട്രോൾ റൂമുകളും തുറന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Speedboat Carrying Indian Tourists Capsizes in Vietnam; Around 15 Reported Dead, Search and Rescue Underway

More Stories from this section

family-dental
witywide