
പോണ്‍താരം ജെസ്സി ജെയ്‌ന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്ത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജെസ്സി ജെയിനിന്റെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറെയും ഇവര്‍ക്കൊപ്പം സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഈ വര്‍ഷം ആദ്യം ജനുവരിയിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടത്. ജനുവരി 24-ന് ഒക്ലഹോമയിലെ കാമുകന്റെ വീട്ടിലാണ് ജെസ്സിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഫെന്റനൈലും കൊക്കെയ്‌നും അമിതമായി കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. 43കാരിയായിരുന്നു താരം. ഒക്ലഹോമ മെഡിക്കല്‍ എക്സാമിനര്‍ ഓഫീസാണ് പോസ്റ്റ്മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.















