
ദില്ലി: കലാപത്തിൽ വെന്തുരുകുന്ന മണിപ്പൂർ ജനതയുടെ കണ്ണീരൊപ്പാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടുമെത്തുന്നു. പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ സന്ദർശനമാണ് രാഹുൽ ഗാന്ധി മണിപ്പൂരിൽ നടത്തുന്നത്. ജൂലൈ 8 തിങ്കളാഴ്ചയാകും രാഹുൽ മണിപ്പൂരിലെത്തുക. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പി സി സി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമായിട്ടുണ്ട്.
നേരത്തെ മണിപ്പൂരിൽ കലാപം രൂക്ഷമായ കാലത്തും രാഹുൽ സംസ്ഥാനത്ത് എത്തിയിരുന്നു. അന്ന് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും മോദി കണ്ടില്ലെന്ന് നടക്കുകയാണെന്നുള്ളതാണ് രാഹുൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആരോപണം.
Tags:













