ചെസ്സ് ലോകത്ത് വിസ്മയമായി പ്രജ്ഞാനന്ദ; ഗ്രാൻഡ് ചെസ്സ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ, തോൽപ്പിച്ചത് യുഎസിൻ്റെ ഫാബിയാനോ കരുവാനയെ

സെന്റ് ലൂയിസ് (യു.എസ്.എ): അസാധ്യമായ ഒന്നിൽ നിന്ന് അവിശ്വസനീയമായ വിജയത്തിലേക്ക് കരുക്കൾ നീക്കി ഇന്ത്യയുടെ കൗമാര വിസ്മയം ആർ. പ്രഗ്നാനന്ദ ചരിത്രം കുറിച്ചു. യു.എസിലെ സെൻ്റ് ലൂയിസിൽ നടന്ന ഗ്രാൻഡ് ചെസ് ടൂർ (GCT) ഫൈനലിൽ ഡിഫൻഡിംഗ് ചാമ്പ്യൻ ഫാബിയാനോ കരുവാനയെ നിഷ്പ്രഭനാക്കി പ്രഗ്നാനന്ദ കിരീടം ചൂടി. ഈ അഭിമാന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ചെന്നൈ സ്വദേശിയായ ഈ ഇരുപതുകാരൻ.

ഫൈനലിൻ്റെ അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ ക്ലാസിക്കൽ മത്സരങ്ങൾക്ക് ശേഷം പ്രഗ്നാനന്ദ 3-9 എന്ന സ്കോറിന് കരുവാനയേക്കാൾ ആറ് പോയിൻ്റ് പിന്നിലായിരുന്നു. എന്നാൽ റാപ്പിഡ് മത്സരങ്ങളിൽ അക്രമണോത്സുകമായ ഗെയിമിലൂടെ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ 11-9 ന് ലീഡ് പിടിച്ചെടുത്തു. തുടർന്ന് നടന്ന ബ്ലിറ്റ്സ് മത്സരങ്ങളിൽ കരുവാന ശക്തമായി തിരിച്ചടിച്ചതോടെ സ്കോർ 12-12 എന്ന നിലയിൽ സമനിലയിലായി.

എന്നാൽ നിർണായകമായ മൂന്നാം ബ്ലിറ്റ്സ് മത്സരത്തിൽ കരുവാനയെ വീഴ്ത്തി പ്രഗ്നാനന്ദ വീണ്ടും ലീഡ് നേടി. കിരീടമുറപ്പിക്കാൻ അവസാന മത്സരത്തിൽ സമനില മാത്രം മതിയായിരുന്ന താരം ‘ത്രീഫോൾഡ് റെപ്പറ്റീഷൻ’ വഴി മത്സരം സമനിലയിലാക്കി കിരീടം ഉറപ്പിച്ചു. ഫൈനലിലെ ആകെ ആറ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ പ്രഗ്നാനന്ദ വിജയിച്ചപ്പോൾ, ഒരെണ്ണത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങൾ സമനിലയിലായി.”ആറ് പോയിന്റിന്റെ വ്യത്യാസമുള്ളതിനാൽ ഇന്ന് വലിയ വിജയസാധ്യതയുണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല. കരുവാനയ്‌ക്കെതിരെ റാപ്പിഡിൽ രണ്ട് വിജയങ്ങൾ നേടാനായത് നിർണായകമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എന്റെ റാപ്പിഡ്, ബ്ലിറ്റ്സ് ഗെയിമുകൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പ് കഴിഞ്ഞാൽ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്.” പ്രഗ്നാനന്ദ സന്തോഷം പങ്കുവെച്ചു.

ചാമ്പ്യൻഷിപ്പ് കിരീടത്തോടൊപ്പം 2,0,000 യു.എസ് ഡോളറാണ് (ഏകദേശം 1.66 കോടി രൂപ) പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിക്കുക. കൂടാതെ 2027-ലെ ടൂറിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും താരം ഉറപ്പാക്കി. ഈ സീസണിൽ ആകെ 4,04,354 ഡോളറാണ് പ്രഗ്നാനന്ദ സമ്മാനത്തുകയായി വാരിയത്. ഈ വർഷം ഇതിഹാസ താരം മാഗ്നസ് കാൾസനെ രണ്ടുതവണ പരാജയപ്പെടുത്തി പ്രഗ്നാനന്ദ ‘നോർവേ ചെസ്’ കിരീടവും സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ 16 മുതൽ 27 വരെ ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യൻ സംഘത്തിലെ പ്രധാന കരുത്ത് ഇനി പ്രഗ്നാനന്ദയാണ്.

Praggnanandhaa defeated defending champion Fabiano Caruana in the Grand Chess Tour finals held in St. Louis, US, to win the title.

More Stories from this section

family-dental
witywide