രാഹുല്‍ ഗാന്ധിയുടെ ഡാളസ് സന്ദര്‍ശനം : സൗജന്യപ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡാളസ് : സെപ്റ്റംബര്‍ 8ന് ഡാളസ് സന്ദര്‍ശനെത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ത്വരിത ഗതിയില്‍ മുന്നേറുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് 4 നു ചേരുന്ന പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത് രാഹുല്‍ഗാന്ധി പ്രസംഗിക്കും. 6000ലധികം പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ടൊയോട്ട മ്യൂസിക് ഫാക്ടറി ഓഡിറ്റോറിയത്തിലേക്കു പ്രശനത്തിനുള്ള രജിസ്‌ട്രേഷന്‍ തിരക്ക് ആരംഭിച്ചു. പ്രവേശനം സൗജന്യമാണെങ്കിലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരുടെ ക്രമം അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശന സംഘാടക സമിതി ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ് അറിയിച്ചു. ഡാളസിലെ സന്ദര്‍ശനം ചരിത്ര സംഭവമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

(വാര്‍ത്ത: പി.പി ചെറിയാന്‍)

More Stories from this section

family-dental
witywide