ഹേമമാലിനിക്കെതിരായ പരാമര്‍ശം : കോണ്‍ഗ്രസ് എംപിക്ക് സമന്‍സ് അയച്ച് ഹരിയാന വനിതാ കമ്മീഷന്‍, 18 ന് ഹാജരാകണം

ചണ്ഡിഗഢ്: കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് സമന്‍സ് അയച്ച് ഹരിയാന വനിതാ കമ്മീഷന്‍. ബി.ജെ.പി നേതാവ് ഹേമമാലിനിക്കെതിരായ പരാമര്‍ശത്തിന്മേലാണ് നടപടി. ഏപ്രില്‍ 18 ന് ഹാജരാകാനും ഹേമമാലിനിക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരിക്കാനും നിര്‍ദേശമുണ്ട്.

രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ പരാമര്‍ശം ഒരു സ്ത്രീയുടെ അന്തസ്സിനെ വ്രണപ്പെടുത്തിയെന്നും അത് അനുചിതമാണെന്നും കമ്മീഷന്‍ പറഞ്ഞു. ബിജെപിയെ വിമര്‍ശിക്കുന്നതിനിടയില്‍ രണ്‍ദീപ് സുര്‍ജേവാല ഹേമമാലിനിയെക്കുറിച്ച് ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുന്നതായി ചിത്രീകരിച്ച് ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയാണ് പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് തുടക്കമിട്ടത്.

വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു. യില്‍ പരാതി നല്‍കി. ‘അശ്ലീലവും ലൈംഗികത കലര്‍ന്നതും അപമാനകരവും’ ആണെന്ന് ബിജെപി അപലപിച്ചു.

എന്നാല്‍ വീഡിയോയില്‍ കൃത്രിമം കാണിച്ചതാണെന്ന് അവകാശപ്പെട്ട് രണ്‍ദീപ് സുര്‍ജേവാല സ്വയം ന്യായീകരിച്ചു. മാത്രമല്ല, താന്‍ ഒരിക്കലും ബിജെപി എംപിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.