ലോറി തട്ടി പൊട്ടിയ കേബിളിൽ സ്കൂട്ടർ കുരുങ്ങി അപകടം; യുവതിക്ക് ഗുരുതര പരുക്ക്

കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തഴവയില്‍ കേബിള്‍ വയറില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. തടി കയറ്റിവന്ന ലോറി തട്ടി പൊട്ടിവീണ കേബിള്‍ ലോറിക്കൊപ്പം നീങ്ങി റോഡില്‍ സ്കൂട്ടറിലിരിക്കുകയായിരുന്ന സ്ത്രീയെ വലിച്ചിഴച്ചുകൊണ്ട് പോകുകയായിരുന്നു. വാളാലില്‍മുക്ക് സ്വദേശി സന്ധ്യയ്ക്കാണ് പരുക്കേറ്റത്.

ഭര്‍ത്താവിന്‍റെ വര്‍ക്ക് ഷോപ്പിന് മുന്‍പില്‍ സ്കൂട്ടറിലിരിക്കുകയായിരുന്നു സന്ധ്യ. ലോറിയില്‍ കുരുങ്ങി കേബിള്‍ വലിഞ്ഞു വരുന്നത് കണ്ട് മാറി നിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലോറിയില്‍ കുരുങ്ങിയ കേബിള്‍ ഇരുപത് മീറ്ററോളം സന്ധ്യയെയും സ്കൂട്ടറിനെയും വലിച്ചിഴച്ചു. ലോറിയുടെ വേഗതയില്‍ കേബിളില്‍ കുരുങ്ങിയ സ്കൂട്ടര്‍ ഉയര്‍ന്നുപൊങ്ങി, തെറിച്ചുവീണ സന്ധ്യയുടെ ദേഹത്തേക്ക് പതിച്ചു.

അപകടത്തില്‍ പരുക്കേറ്റ സന്ധ്യ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തോളെല്ലിന് പൊട്ടലുണ്ട്. അപകടം സംഭവിച്ച് നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇന്നലെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ ദാരുണമായ സംഭവം പുറത്തുവരുന്നത്.

Also Read

More Stories from this section

family-dental
witywide