സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ്, റോബർട്ട് ഫിറ്റ്‌സോയുടെ നില അതീവ ഗുരുതരം; പ്രതി പിടിയിൽ

ബ്രാറ്റിസ്ലാവാ: സ്ലോവാക്യയിൽ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്സോയ്ക്ക് (59) നേരെ വെടിവെപ്പ്. റോബർട്ട് ഫിറ്റ്സോയെ കൊലപ്പെടുത്താനായി അക്രമി ഒന്നിലേറെ തവണയാണ് വെടിയുതിർത്തത്. വെടിയേറ്റ ഫിറ്റ്സോയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവായിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള ഹാൻഡ്ലോവ നഗരത്തിൽ വച്ചാണ് പ്രധാനമന്ത്രിക്ക് നേരെ വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ഫിറ്റ്സോക്ക് നേരെ ഒരാൾ വെടിയുതിർത്തത്. നിലത്തുവീണ ഫിറ്റ്സോയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ കാറിലേക്ക് മാറ്റുകയും ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 71കാരനായ പ്രതിയെ പൊലീസ് സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിട്ടുണ്ട്.

Slovak PM Robert Fico Shot Multiple Times After Cabinet Meeting, Suspect Detained

More Stories from this section

family-dental
witywide