സോൾ: ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ സബ്‌വേ ഡ്രൈവർ ടോയ്‌ലറ്റിൽ പോവാൻ അടിയന്തരമായി വണ്ടി നിർത്തിയതിനെ തുടർന്ന് 125 ട്രെയിനുകൾ വൈകി. നാല് മിനിറ്റും 16 സെക്കൻഡും വൈകിയതിനാൽ 125 ട്രെയിനുകൾ 20 മിനിറ്റ് വൈകിയതായി സോൾ മെട്രോ അറിയിച്ചു. വൃത്താകൃതിയിലുള്ള റൂട്ടിന്റെ പുറം ലൂപ്പിൽ ഓടിക്കുന്ന വണ്ടി മറ്റൊരു നിലയിലുള്ള ശുചിമുറി ഉപയോഗിക്കുന്നതിനായി സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് സംഭവം.
ഇടവേളകളില്ലാതെ രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സബ്‌വേ ഡ്രൈവർമാരുടെ പ്രയാസം പുറത്തുകൊണ്ടുവരുന്നതാണ് സംഭവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ തൊഴിൽ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പൊട്ടിപ്പുറപ്പെട്ടു.
ട്രെയിനിന്റെ കൃത്യനിഷ്ഠയും യാത്രക്കാരുടെ സുരക്ഷയും മുൻഗണനകളാണെങ്കിലും എല്ലാറ്റിന്റെയും ഉത്തരവാദിത്തം ഒരാൾ മാത്രം ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യമുയർന്നു. നേരത്തെ മദ്യപിച്ച് സബ്‍വേ ഓടിക്കുന്ന ഡ്രൈവർമാരെക്കുറിച്ചും റിപ്പോർട്ടുകൾ വന്നിരുന്നു.
South Korean Subway conductor’s toilet break delays over 120 trains