വിശ്വ തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനു വിട, അന്ത്യം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ

ലോകത്തെ വിസ്മയിപ്പിച്ച പ്രശസ്ത തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചതായി കുടുംബം അറിയിച്ചു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് 2 ആഴ്ചയായി ആശുപത്രിയിലായിരുന്നു.

4 തവണ ഗ്രാമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ കലാപ്രതിഭയാണ് അരങ്ങൊഴിഞ്ഞത്. രാജ്യം പദ്മഭൂഷൻ അടക്കം നൽകി ആദരിച്ചിട്ടുണ്ട്. 1951 ൽ മുംബൈയിൽ ജനിച്ച സാക്കിർ ഹുസൈൻ തബലയിലെ മാന്ത്രികത കൊണ്ട് ലോകം മുഴുവൻ അറിയപ്പെട്ട കലാകാരൻ കൂടിയാണ്.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് യുഎസിലുള്ള സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 കാരനായ സംഗീതജ്ഞന് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സാക്കിർ ഹുസൈനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. തബല വാദകൻ, താളവാദ്യ വിദഗ്ധൻ, സംഗീത സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിലായിരുന്നു സ്ഥിര താമസം.

ലോക സംഗീത ഭൂപടത്തില്‍ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനെന്നാണ് ഉസ്താദ് സാക്കിര്‍ ഹുസൈനെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. പണ്ഡിറ്റ് രവിശങ്കര്‍, ജോണ്‍ മക്ലാഫ്‌ലിന്‍, ജോര്‍ജ്ജ് ഹാരിസണ്‍ എന്നിവരുള്‍പ്പെടെയുള്ള പ്രഗല്‍ഭരോടൊപ്പം അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കല്‍ സംഗീത രംഗത്തെ വലിയ പേരുകളിലൊന്നാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്റേത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും പദ്മവിഭൂഷനും ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

Tabla Maestro Zakir Hussain Passed Away at US

More Stories from this section

family-dental
witywide