ബിഹാറിൽ പുതിയ രാഷ്ട്രീയ യുഗം: ബി.ജെ.പി.യുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു

പാട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റം കുറിച്ചുകൊണ്ട് ബി.ജെ.പി. നേതാവ് സാമ്രാട്ട് ചൗധരി സംസ്ഥാനത്തിൻ്റെ 21-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. പാട്‌നയിലെ ലോക്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സെയ്ദ് അറ്റാ ഹസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാറിൽ ബി.ജെ.പി.യിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.

രണ്ട് പതിറ്റാണ്ടോളം ബിഹാർ രാഷ്ട്രീയത്തെ നയിച്ച നിതീഷ് കുമാർ കഴിഞ്ഞ ദിവസം ഗവർണർക്ക് രാജി സമർപ്പിച്ചതിനെ തുടർന്നാണ് അധികാര കൈമാറ്റം നടന്നത്. നിതീഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സാമ്രാട്ടിനെ എൻ.ഡി.എ. നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു.

ജെ.ഡി.യു. നേതാക്കളായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവരും സാമ്രാട്ട് ചൗധരിക്കൊപ്പം കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. സാമ്രാട്ട് ചൗധരിയുടെ സ്ഥാനാരോഹണത്തോടെ രാജ്യത്ത് ബി.ജെ.പി. മുഖ്യമന്ത്രിമാരുടെ എണ്ണം 16 ആയി ഉയർന്നു. ബി.ജെ.പി. ഭരണത്തിലുള്ള 19-ാമത്തെ സംസ്ഥാനമാണ് ബിഹാർ. പാർട്ടിയുടെ ചരിത്രത്തിലെ 57-ാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. നേരത്തെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരി നിലവിൽ രാജ്യസഭാംഗമാണ്. ബിഹാറിലെ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവുകൂടിയാണ് അദ്ദേഹം.

New political era in Bihar: Samrat Chaudhary sworn in as BJP’s first Chief Minister

More Stories from this section

family-dental
witywide