നോട്ട് അസാധുവാക്കലിന് ശേഷം, നിരവധി സ്ത്രീകളില്‍ നിന്ന് ‘താലിമാല’ തട്ടിയെടുത്തത് ആരെന്ന് മോദി പറയണം: മോദിക്ക് മറുപടിയുമായി തേജസ്വി യാദവും

പട്ന: കുതിച്ചുയരുന്ന വില കാരണം മിക്ക സ്ത്രീകള്‍ക്കും സ്വര്‍ണം വാങ്ങാന്‍ കഴിയുന്നില്ലെന്ന അവകാശവാദവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സ്ത്രീകളുടെ താലിമായ (മംഗളസൂത്രം) കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉന്നയിക്കുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷം, നിരവധി സ്ത്രീകളില്‍ നിന്ന് ‘മംഗളസൂത്രം’ തട്ടിയെടുത്തതിന് ആരാണ് ഉത്തരവാദിയെന്ന് പ്രധാനമന്ത്രി ഞങ്ങളോട് പറയണം എന്നും തേജസ്വി യാദവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രണ്ടാം ഘട്ടത്തില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന ബീഹാറിലെ അഞ്ച് സീറ്റുകളിലും ആര്‍ജെഡിയും സഖ്യകക്ഷികളും വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം ‘ഇത് എന്‍ഡിഎയും ഇന്ത്യയും തമ്മിലുള്ള തിരഞ്ഞെടുപ്പാണ്’ എന്ന് ആവര്‍ത്തിച്ചു.

കോവിഡ് -19 മഹാമാരിയും നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകളും, പുല്‍വാമ ഭീകരാക്രമണം, അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടല്‍ എന്നിവയില്‍ നഷ്ടപ്പെട്ട ജീവിതങ്ങളെ കുറിച്ച് പ്രധാനമന്ത്രി മോദിയെ ഓര്‍മ്മിപ്പിച്ചുമാണ് തേജസ്വി യാദവ് സംസാരിച്ചത്. ഈ തെരഞ്ഞെടുപ്പുകളില്‍ പരസ്പരം ഏറ്റുമുട്ടുന്നത് രണ്ട് ശക്തികള്‍ മാത്രമാണെന്നും ഒരു വശത്ത് ഭരണഘടനയ്ക്ക് ഭീഷണിയായ എന്‍.ഡി.എയും മറുവശത്ത് ഭരണഘടനയെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയാുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide