തമിഴ്നാട് മുഖ്യമന്ത്രി വിജയ് സെപ്റ്റംബർ 10-ന് ബ്രിട്ടനിലേക്ക്; അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ പര്യടനം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സി. ജോസഫ് വിജയ്‌യുടെ ആദ്യ ഔദ്യോഗിക വിദേശ പര്യടനം സെപ്റ്റംബർ 10-ന് ആരംഭിക്കും. ബ്രിട്ടൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി, തമിഴ്‌നാട്ടിലേക്ക് വലിയ തോതിലുള്ള വിദേശ വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര തിരിക്കുന്നത്. സെപ്റ്റംബർ 10 മുതൽ 16 വരെയാണ് സന്ദർശനം.

ബ്രിട്ടനിലെ പ്രമുഖ ആഗോള കമ്പനികളുടെ സി.ഇ.ഒമാരുമായും വൻകിട നിക്ഷേപകരുമായും മുഖ്യമന്ത്രിയും സംഘവും നേരിട്ട് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കുന്നതിനും ഈ യാത്ര വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

യാത്രയ്ക്ക് മുന്നോടിയായി നയതന്ത്ര പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വിജയ് കഴിഞ്ഞ ദിവസം ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നേരിട്ടെത്തിയിരുന്നു. ‘ഗൈഡൻസ് തമിഴ്‌നാട്’ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായ വകുപ്പ് സെക്രട്ടറിമാരും മുഖ്യമന്ത്രിയെ ഈ ഔദ്യോഗിക യാത്രയിൽ അനുഗമിക്കുന്നുണ്ട്.

സെപ്റ്റംബർ 16 വരെ ഒരാഴ്ചയോളം നീളുന്ന വിവിധ പരിപാടികളിലാണ് വിജയ് പങ്കെടുക്കുക. അടുത്തിടെ, തെലങ്കാന മുഖ്യമന്ത്രിയും നിക്ഷേപങ്ങൾ തേടി ബ്രിട്ടനിൽ സന്ദർശനം നടത്തിയിരുന്നു. മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം അധികാരമേറ്റ വിജയ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശ നയതന്ത്ര നീക്കമായാണ് ഈ ബ്രിട്ടൻ പര്യടനം വീക്ഷിക്കപ്പെടുന്നത്.

Chief Minister Vijay to visit Britain on September 10; first foreign tour after assuming office

Also Read

More Stories from this section

family-dental
witywide