ന്യൂഡല്‍ഹി : ഇന്ത്യക്കാരനായ എംബിഎ വിദ്യാര്‍ഥി ചിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള സായ് തേജ (22) യാണ് കൊല്ലപ്പെട്ടത്.
പഠനത്തിനായി ചിക്കാഗോയിലെത്തിയ സായ് തേജ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. മറ്റൊരു ജോലി ആവശ്യത്തിനുവേണ്ടി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുന്ന നേരത്താണു പമ്പിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്.
ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കടുത്ത നടപടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനുശോചിച്ചു.