കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം : ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: തിങ്കളാഴ്ച ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോള്‍ സുരക്ഷാ സേന ഭീകരരുമായി വെടിവെപ്പ് തുടരുകയാണ്.

രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ 20 ഓളം റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളയുകയും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു.