
പെൻസിൽവേനിയ : വളർത്തു പൂച്ചയെ തിരയുന്നതിനിടെ അബദ്ധത്തിൽ സിങ്ക് ഹോളിൽ വീണുപോയ വയോധികയുടെ മൃതദേഹം അപകടം നടന്ന് നാലാം ദിവസം കണ്ടെടുത്തു. 64 കാരിയായ എലിസബത്ത് പൊള്ളാർഡിൻ്റെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ യന്ത്രങ്ങൾ ഉപയോഗിച്ച് കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വെസ്റ്റ്മോർലാൻഡ് കൗണ്ടി കൊറോണർ ഓഫിസിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
സിങ്ക് ഹോളിൽ 30 അടി താഴ്ചയിൽ നിന്നാണ് പൊള്ളാർഡിൻ്റെ മൃതദേഹം കണ്ടെടുത്തത്. കൽക്കരി ഖനിയുള്ള പ്രദേശമായതിനാൽ ഭൂമിക്ക് അടിയിൽ വലിയ കുഴികളും ഖനി പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ട് . പുറമെ നിന്ന് നോക്കിയാൽ ഇതിൻ്റെ ഭീകരത മനസ്സിലാകണമെന്നില്ല. പൊള്ളാർഡിനു അപകടം പറ്റിയ സിങ്ക് ഹോളിന് ഒരു മാൻ ഹോളിൻ്റെ അത്ര വലിപ്പമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഒരു ഗർത്തം അവിടെ രൂപപ്പെട്ടതായി പ്രദേശത്തുള്ള ആർക്കും അറിയുകയുമില്ലായിരുന്നു.
പൊള്ളാർഡ് താമസിച്ചിരുന്ന മർഗറൈറ്റ് ഗ്രാമത്തിലെ അവളുടെ വീട്ടിൽ നിന്ന് അര മൈൽ (0.8 കിലോമീറ്റർ) അകലെയുള്ള ഒരു റെസ്റ്റോറൻ്റിന് സമീപം പൂച്ചയെ തിരയുമ്പോൾ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഇവർ കുഴിയിൽ വീണത് ആരും കണ്ടില്ല. കുഴിക്ക് ആറു മീറ്റർ അകലെ ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നു. അതിൽ അവരുടെ 4 വയസ്സുകാരി കൊച്ചുമകളുമുണ്ടായിരുന്നു. ഏതാണ്ട് 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പൊള്ളാഡിനെ കണ്ടെത്തിയത്.
The body of a woman who fell into a sinkhole were recovered Friday















