
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.
കേരള പ്രഭ പുരസ്‌കാരം
എസ് സോമനാഥ് (സയന്‍സ് & എഞ്ചിനീയറിംഗ്)
ഭുവനേശ്വരി (കൃഷി)
കേരള ശ്രീ പുരസ്‌കാരം
കലാമണ്ഡലം വിമലാ മേനോന്‍ (കല)
ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം)
നാരായണ ഭട്ടതിരി (കലിഗ്രഫി)
സഞ്ജു വിശ്വനാഥ് സാംസണ്‍ (കായികം)
ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍)
വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ അഞ്ചു പേര്‍ക്കുമാണു നല്‍കുന്നത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാരം നിര്‍ണയിച്ചത്.










