സ്‌നേഹവും സൗഹൃദവും പങ്കിട്ട്പോസ്റ്റല്‍ കുടുംബസംഗമം വര്‍ണ്ണാഭമായി

ചിക്കാഗോ: ചിക്കാഗോ പോസ്റ്റല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ കുടുംബസംഗമം നടത്തപ്പെട്ടു.

ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാന്റുകളിലും ഓഫിസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റ്റല്‍ ജീവനക്കാര്‍ കുടുംബസമേതം സംഗമത്തില്‍ പങ്കുചേര്‍ന്നു. ഫാ. ജിബില്‍ കുഴിവേലില്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഐസ് ബ്രേക്കിംഗിനുശേഷം പോസ്റ്റല്‍ ജീവനക്കാരെയും കുടുംബങ്ങളെയും പരസ്പരം പരിചയപ്പെടുത്തി.

വിവിധ ഓഫിസുകളില്‍ ഉന്നത പദവികളില്‍ സേവനം ചെയ്യുന്നവരെയും പോസ്റ്റല്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവരെയും സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും സംഗമത്തില്‍ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും മുതിര്‍ന്നവര്‍ക്കുവേണ്ടി ഗെയിമുകളും നടത്തപ്പെട്ടു. പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ ഒരുക്കിയ ഗാനമേള സംഗമത്തിന്റെ മോടികൂട്ടി. സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. മനോജ് അച്ചേട്ട് സ്വാഗതവും ആനീസ് മേനമറ്റത്തില്‍ നന്ദിയും പറഞ്ഞു .

More Stories from this section

family-dental
witywide