ശക്തമായ ശ്രമങ്ങൾ നടത്തുകയാണെന്ന് പാകിസ്ഥാൻ; യുഎസ് – ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നു, നിർണായക ഇടപെടൽ

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനായി തങ്ങൾ “ശക്തമായ ശ്രമങ്ങൾ” നടത്തുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് ചർച്ചകളും നയതന്ത്രവും മാത്രമാണ് ഏക പോംവഴിയെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി വ്യാഴാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി.

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും, മുൻപ് താൽക്കാലിക വെടിനിർത്തൽ ധാരണയിൽ എത്തുന്നതിനും ഇസ്ലാമാബാദിൽ വച്ച് സമാധാന ചർച്ചകൾ സംഘടിപ്പിക്കുന്നതിനും പാകിസ്ഥാൻ നിർണ്ണായക മധ്യസ്ഥ പങ്കുവഹിച്ചിരുന്നു.

“നിലവിലെ പിരിമുറുക്കങ്ങൾക്കിടയിലും, ചർച്ചകൾ മാത്രമാണ് മുന്നോട്ടുള്ള ഏക വഴിയെന്ന് പാകിസ്ഥാൻ ആവർത്തിക്കുന്നു,” വാരാന്ത്യ വാർത്താസമ്മേളനത്തിൽ അന്ദ്രാബി പറഞ്ഞു. ഇരുരാജ്യങ്ങളെയും വീണ്ടും ചർച്ചാ മേശയിലെത്തിക്കാൻ പാകിസ്ഥാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും, വെടിനിർത്തൽ നിലനിർത്താനും ചർച്ചകൾ പുനരാരംഭിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide