ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് ; സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.

സിസ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. അനുകൂല വിധി പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടിയാണുണ്ടായത്. കേസ് പരിഗണിച്ച ആദ്യ ദിവസം തന്നെയാണ് വിശദമായ വാദത്തിലേക്ക് പോലും കടക്കാതെ സുപ്രീംകോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.

മുന്‍ വിസി ഡോ. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ്, സിസ തോമസിനെ താല്‍ക്കാലി വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിസ തോമസ് വിസിയായി ചുമതലയേറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ്, സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങിയത്.

More Stories from this section

family-dental
witywide