
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ അരിസോണക്കാരനെ പിടികൂടിയതായി അധികൃതര്‍. റൊണാള്‍ഡ് ലീ സിവ്രൂഡ് (66) എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
നവംബര്‍ അഞ്ചിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള ഭീഷണികളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഈ മാസം ആദ്യം, ട്രംപിന്റെ ഡെമോക്രാറ്റിക് എതിരാളിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഭീഷണിപ്പെടുത്തിയതിന് ഒരു വിര്‍ജീനിയക്കാരനെതിരെ കുറ്റം ചുമത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു ന്യൂ ഹാംഷെയര്‍ സ്വദേശി ഡിസംബറില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ജൂലൈയില്‍, ട്രംപിന്റെ ചെവിയില്‍ വെടിയേല്‍ക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത വധശ്രമവും അമേരിക്കയെ നടുക്കിയിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ എതിര്‍പ്പ് നേരിട്ടിരുന്നു. ഇത് ഏജന്‍സിയുടെ ഡയറക്ടറുടെ രാജിയില്‍ കലാശിച്ചു.















