സൈനിക സേവന വിവാ​ദം: ടിം വാൾസിന് തെറ്റുപറ്റിയെന്ന് സമ്മതിച്ച് കമലാ ഹാരിസിന്റെ വക്താവ്

വാഷിങ്ടൺ: വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസിൻ്റെ സൈനിക റെക്കോർഡിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ മറുപടിയുമായി ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസ്. 2018ൽ ഇറാഖിലെ യൂണിറ്റ് വിന്യാസത്തിന് തൊട്ടുമുമ്പ് വാൾസ് സൈനിക സേവനത്തിൽ നിന്ന് വിട്ടുനിന്നോ എന്നതിനെച്ചൊല്ലിയായിരുന്നു വിവാ​ദമുണ്ടായത്. വാൾസ് യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലെന്ന് വാൾസിൻ്റെ എതിരാളിയായ ജെഡി വാൻസ് ആരോപിച്ചു. വാൾസിൻ്റെ സൈനിക റെക്കോർഡ് വ്യാജമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ, ഇറാഖ് യുദ്ധത്തിൽ താൻ ആയുധങ്ങൾ കൈകാര്യം ചെയ്തെന്നായിരുന്നു വാൾസിന്റെ അവകാശവാദം. തുടർന്നാണ് വിവാദമുണ്ടായത്. ആയുധം കൈകാര്യം ചെയ്തതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ടിം വാൾസിന് തെറ്റ് പറ്റിയെന്ന് കമലാ ഹാരിസും സമ്മതിച്ചു.

ഗവർണർ വാൾസ് ഒരിക്കലും ഒരു അമേരിക്കക്കാരൻ്റെ സേവനത്തെയും അപമാനിക്കുകയോ തുരങ്കം വയ്ക്കുകയോ ചെയ്യില്ലെന്നും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ ജെഡി വാൻസ് നമ്മുടെ രാജ്യത്തിന് വേണ്ടി തൻ്റെ ജീവിതം മാറ്റിവെച്ചതിന് അദ്ദേഹം നന്ദി പറയുന്നുവെന്നും ഹാരിസിന്റെ പ്രചാരണ വക്താവ് എൻബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വാൾസിന് തെറ്റുപറ്റി. എന്തുകൊണ്ടോ നമ്മുടെ തെരുവുകളിലോ ക്ലാസ് മുറികളിലോ യുദ്ധാങ്ങൾ പാടില്ല എന്ന കാര്യം അദ്ദേഹം വിസ്മരിച്ചെന്നും വക്താവ് പറഞ്ഞു.

Tim walts did not carry weapon in war time

More Stories from this section

family-dental
witywide