ന്യൂയോർക്ക്: തൊലിപ്പുറത്തെ ക്യാൻസർ ഭേദമാക്കാനുള്ള സോപ്പ് കണ്ടെത്തിയ 15 കാരന് ആദരവുമായി ടൈം മാഗസിൻ. വിർജീനിയ സ്വദേശിയായ 15 കാരൻ ഹേമൻ ബെകെലയാണ് ടൈം മാസഗസിന്റെ കിഡ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്. സ്കിൻ ക്യാൻസറിന്റെ ചികിത്സാ രീതിയിൽ നിർണായക മാറ്റമാണ് ഈ പതിനഞ്ചുകാരന്റെ കണ്ടെത്തലിന് പിന്നാലെ സംഭവിച്ചതെന്ന് ജൂറി വിലയിരുത്തി. എത്യോപ്യയിലെ ബാല്യകാലമാണ് ഇത്തരമൊരു ആശയത്തിന് ഹേമൻ ബെകെലയുടെ മനസിൽ വിതച്ചത്.
സൂര്യപ്രകാശത്തിൽ നിന്നും അൾട്രാ വയലറ്റ് പ്രകാശത്തിൽ നിന്നും യാതൊരു വിധ സംരക്ഷണവും കൂടാതെ ആളുകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതാണ് ഹേമനെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. ഏഴാം ക്ലാസിലെ അവധിക്കാലത്ത് നൽകിയ ചില പരീക്ഷണങ്ങളാണ് സോഡിയം ഹൈഡ്രോക്സൈഡിന്റെ സാധ്യതകൾ ഹേമൻ ബെകെലയ്ക്ക് തോന്നിക്കുന്നത്. ഇമിക്വിമോഡ് എന്ന ക്യാൻസർ മരുന്ന് പതയുടെ രൂപത്തിലും ഉപയോഗിക്കാമെന്ന് ഹേമൻ ബെകെല കണ്ടെത്തി. ഇതോടെയാണ് എല്ലാവരും ഉപയോഗിക്കുന്ന സോപ്പിൽ ക്യാൻസർ ചികിത്സ പ്രാവർത്തികമാക്കാനുള്ള ഹേമൻ ബെകെലയുടെ ശ്രമങ്ങൾ ആരംഭിച്ചത്.
ഒരു ദശാബ്ദം നീണ്ടുനിന്ന ഹേമൻ ബെകെലയുടെ പ്രയത്നങ്ങൾക്കും ഗവേഷണത്തിനും ഒടുവിൽ ശാസ്ത്രത്തിന്റെ അംഗീകാരവുമെത്തി. ഈ നേട്ടമാണ് ടൈംസ് മാഗസിന്റെ കിഡ് ഓഫ് ദി ഇയർ 2024 പുരസ്കാരത്തിലേക്ക് ഹേമൻ ബെകെലയെ എത്തിച്ചത്.
Time magazine appreciate 15 year old boy for making cancer cure soap