
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍. ജനുവരിയില്‍ തന്റെ പിതാവ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് ട്രംപ് ജൂനിയറിന്റെ അഭിപ്രായമെത്തിയത്.
അമേരിക്ക നല്‍കുന്ന ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കാന്‍ യുക്രേനിയന്‍ സൈന്യത്തിന് അനുമതി നല്‍കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ജൂനിയറിന്റെ പ്രതികരണം. മൂന്നാം ലോകമഹായുദ്ധ’ത്തിലേക്ക് നയിച്ചേക്കാവുന്ന പിരിമുറുക്കങ്ങള്‍ ബൈഡന്‍ ഭരണകൂടം സൃഷ്ടിച്ചുവെന്നാണ് ട്രംപ് ജൂനിയറിന്റെ ആരോപണം.
ഉത്തരകൊറിയ 15,000-ത്തിലധികം സൈനികരെ കുര്‍സ്‌ക് മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ റഷ്യയ്ക്കുള്ളിലെ നിര്‍ണായക ലക്ഷ്യകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ നൂതന മിസൈലുകള്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്രെയ്ന്‍.
തന്റെ പിതാവിന് സമാധാനം സൃഷ്ടിക്കാനും ജീവന്‍ രക്ഷിക്കാനും അവസരം ലഭിക്കുന്നതിന് മുമ്പ് മൂന്നാം ലോക മഹായുദ്ധം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നീക്കം നടക്കുന്നുവെന്നും 46 കാരനായ ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തു. അതേസമയം ബൈഡന്റെ പിന്‍ഗാമിയായി എത്തുന്ന ട്രംപ്, യുദ്ധം അവസാനിപ്പിക്കുമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്.













