എല്ലാരും അടിച്ച് കേറി വാ! മന്ദഗതിയിൽ തുടങ്ങി, ക്രമാനുഗതമായി ഉയർന്ന് പോളിംഗ്, ഇക്കുറി റെക്കോഡ് ഭേദിക്കുമോ? എല്ലാം കണ്ണും അമേരിക്കയിൽ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിംഗ് ശതമാനം ഉയരുന്നു. മന്ദഗതിയിലാരംഭിച്ച പോളിംഗ് പിന്നീട് ക്രമാനുഗതമായി ഉയരുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ശക്തമായ പോളിംഗാണ് സംസ്ഥാനങ്ങളിലെന്നാണ് വ്യക്തമാകുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇതിനകം വോട്ടെടുപ്പ് ശക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ആയേക്കാം ഇത്തവണത്തേത് എന്ന വിലയിരുത്തലുകളും ഇതിനകം ഉയർന്നിട്ടുണ്ട്.

പാതിരാത്രി തന്നെ അമേരിക്കൻ തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കമായെങ്കിലും സംസ്ഥാനങ്ങളിലേക്കുള്ള പോളിംഗ് മൂന്ന് മണിക്കൂർ മുമ്പാണ് തുടങ്ങിയത്. അമേരിക്കയുടെ കിഴക്കൻ മേഖലയിലുള്ള 8 സംസ്ഥാനങ്ങളിലാണ് ആദ്യം പോളിംഗ് തുടങ്ങിയത്. നേരത്തെ പരമ്പരാഗത രീതിയനുസരിച്ച് ന്യൂഹാംഷറിലെ ഡിക്സ് വിൽ നോച്ചിലെ 6 വോട്ടർമാർ പാതിരാവിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതോടെയാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കമായത്. ഈ വോട്ടുകൾ എണ്ണിയപ്പോൾ 3 എണ്ണം കമലയ്ക്ക് 3 എണ്ണം ട്രംപിനുമാണ് ലഭിച്ചത്.

ന്യൂ ഹാംഷെറിൻ്റെ വടക്കേ അറ്റത്ത് യു എസ്-കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ഡിക്സ്വിൽ നോച്ച്.1960 മുതലുള്ള പരമ്പരാഗത രീതിയാണ് ഈ രാത്രി വോട്ടിംഗ്. ഡിക്‌സ്‌വിൽ നോച്ച് വോട്ടർമാർ കഴിഞ്ഞ രണ്ട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് നോമിനിയെയാണ് പിന്തുണച്ചത്. 2020 ൽ പ്രസിഡൻ്റ് ജോ ബൈഡന് അഞ്ച് വോട്ടുകളും 2016 ൽ ഹിലാരി ക്ലിൻ്റൺ ഏഴിൽ 4 വോട്ടുകളും നേടിയിരുന്നു.

More Stories from this section

family-dental
witywide