മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25% തീരുവ ചുമത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ജനുവരിയില്‍ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ തന്റെ ആദ്യ നടപടികളിലൊന്നായി മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡോണാള്‍ഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കി.

‘മയക്കുമരുന്നുകള്‍, പ്രത്യേകിച്ച് ഫെന്റനൈല്‍ രാജ്യത്തേക്ക് എത്തിക്കുന്നവരും കൂടാതെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഇതര രാജ്യക്കാര്‍ അമേരിക്കയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത് വരെയും ഈ താരിഫ് പ്രാബല്യത്തില്‍ തുടരുമെന്നും ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളും അമേരിക്കയുമായി പങ്കിടുന്ന ത്രിരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് പരാമര്‍ശിക്കാതെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പേജിലാണ് ഇതുസംബന്ധിച്ച് എഴുതിയത്.

More Stories from this section

family-dental
witywide