യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാർഡ് വർമ നാളെ ഇന്ത്യയിൽ

യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാർഡ് വർമ ഫെബ്രുവരി 18 ന് ഇന്ത്യയിൽ എത്തുന്നു. ഇന്ത്യയെ കൂടാതെ മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളും സന്ദർശിക്കും. യുഎസും ഇന്തോ-പസഫിക് പങ്കാളികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.

സാമ്പത്തിക വികസനം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ യുഎസ്-ഇന്ത്യ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതു സംബന്ധിച്ചായിരിക്കും ചർച്ചകൾ.


ഇന്ത്യയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സ്റ്റേറ്റ് ഡിപാർട്മെൻ്റ് ഫോർ മാനേജ്മെൻ്റ് ആൻഡ് റിസോഴ്സസ് പത്രക്കുറിപ്പിൽ അറിയിച്ചു.

വെള്ളിയാഴ്ച, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി മ്യൂണിക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമേഷ്യ, ഉക്രെയ്ൻ, ഇന്തോ-പസഫിക് എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള ചർച്ച.

US Deputy Secretary Richard Verma To Visit India

More Stories from this section

family-dental
witywide