വാഷിംഗ്ടണ്‍: അമേരിക്കയെ ബാധിക്കുന്ന ‘പകര്‍ച്ചവ്യാധിയായ’ തോക്ക് അക്രമം അവസാനിപ്പിക്കാന്‍ ബുധനാഴ്ച അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. ജോര്‍ജിയയിലെ ഹൈസ്‌കൂളില്‍ പതിന്നാലുകാരന്‍ നടത്തിയ കൂട്ട വെടിവയ്പില്‍ നാല് പേര്‍ മരിച്ചതിന് പിന്നാലെയാണ് കമലയുടെ പ്രതികരണം എത്തിയത്.
”നമ്മുടെ രാജ്യത്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍, തങ്ങളുടെ കുട്ടി ജീവനോടെ വീട്ടില്‍ വരുമോ ഇല്ലയോ എന്ന ആശങ്കയില്‍ മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത് അരോചകമാണ്,” അവര്‍ വേദന പങ്കുവെച്ചു.
ന്യൂ ഹാംഷെയറില്‍ നടന്ന ഒരു റാലിയില്‍ സംസാരിച്ച യുഎസ് വൈസ് പ്രസിഡന്റ്, ആക്രമണ-ആയുധ നിരോധനത്തിനായുള്ള ആഹ്വാനവും ആവര്‍ത്തിക്കുകയും യുഎസ് തോക്ക് സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനെക്കുറിച്ചും വ്യക്തമാക്കി.