യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് യുഎഇയിൽ രാജകീയ സ്വീകരണം; പ്രസിഡന്റ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു

അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരസൂചകമായി യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം. അബുദാബി ആകാശത്ത് പ്രവേശിച്ച പ്രധാനമന്ത്രിയുടെ ‘എയർ ഇന്ത്യ വൺ’ വിമാനത്തിന് യുഎഇ വ്യോമസേനയുടെ എഫ്-16 ഡെസേർട്ട് ഫാൽക്കൺ യുദ്ധവിമാനങ്ങളാണ് ഇരുവശത്തുമായി സുരക്ഷയൊരുക്കിയത്. ഒരു വിദേശ ഭരണത്തലവന് നൽകാവുന്ന ഏറ്റവും ഉയർന്ന നയതന്ത്ര ബഹുമതികളിലൊന്നായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും തമ്മിൽ പശ്ചിമേഷ്യൻ സംഘർഷം, ആഗോള ഊർജ്ജ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ നിർണ്ണായക ചർച്ചകൾ നടത്തി. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിൽ യുഎഇക്ക് ഇന്ത്യയുടെ പൂർണ്ണ ഐക്യദാർഢ്യം മോദി അറിയിച്ചു. ഏകദേശം രണ്ടര മണിക്കൂർ നീണ്ട സന്ദർശനത്തിന് ശേഷം അദ്ദേഹം നെതർലാൻഡ്‌സിലേക്ക് തിരിച്ചു.

യുഎഇക്ക് പുറമെ നെതർലാൻഡ്‌സ്, നോർവേ, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന വേളയിൽ ഇന്ത്യയുടെയും യുഎഇയുടെയും സംയുക്ത നീക്കങ്ങൾ ആഗോള ഊർജ്ജ വിതരണ ശൃംഖലയുടെ സുരക്ഷയിൽ നിർണ്ണായകമാകും. അബുദാബിയിൽ നിന്ന് പുറപ്പെട്ട മോദി വരും ദിവസങ്ങളിൽ യൂറോപ്യൻ രാഷ്ട്രത്തലവന്മാരുമായും ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടും.

UAE Accords Grand Welcome to PM Modi with Fighter Jet Escort; Received by President

More Stories from this section

family-dental
witywide