‘മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ! കാണ്ണാടി നോക്കൂ, നിങ്ങളുടെ മുഖം വികൃതമല്ലേ?’, രൂക്ഷ വിമർശനവുമായിവിനയൻ

തിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ പുറംലോകത്തെത്തിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ. നിങ്ങളുടെ മുഖം വികൃതമല്ലേ? എന്ന ചോദ്യമാണ് വിനയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചിരിക്കുന്നത്. സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണെന്നും വിനയൻ ചൂണ്ടിക്കാട്ടി. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയൻ ആരോപിക്കുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിക്കുന്നത്.

More Stories from this section

family-dental
witywide