ആരാണ് സാഹിൽ ഒമർ? യുഎസിലെ എല്ലാ വെടിവയ്പ്പിൻ്റെയും ഉത്തരവാദി

യുഎസിലെ കൻസാസ് സിറ്റി ചീഫിൻ്റെ സൂപ്പർ ബൗൾ വിജയ റാലിക്കിടെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൻസാസ് സിറ്റിയിലെ യൂണിയൻ സ്‌റ്റേഷനു സമീപം നടന്ന ആക്രമണത്തിനു കാരണക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികളിൽ രണ്ട് പ്രായപൂർത്തിയാകാത്തവരുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പേര് ഇതുവരെ അവർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രതിയാരാണ് എന്ന് സോഷ്യൽ മീഡിയ തീരുമാനിച്ചു കഴിഞ്ഞു. തീർച്ചയായും അത് സാഹിൽ ഒമർ തന്നെ.. 44 വയസ്സുള്ള, അനധികൃത കുടിയേറ്റക്കാരൻ.

ഈ വർഷം ജനുവരിയിലും ടെക്‌സാസിലെ ഫോർട്ട് വർത്തിലുള്ള സാൻഡ്‌മാൻ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൻ്റെ ഉത്തരവാദിയും “സാഹിൽ ഒമർ” തന്നെയായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ യുഎസ്-കാനഡ അതിർത്തിയിലെ റെയിൻബോ ബ്രിഡ്ജിൽ ഒരു കാർ പൊട്ടിത്തെറിച്ച് രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനമെന്നായിരുന്നു ആദ്യം തോന്നിച്ചത്. അപ്പോൾ തന്നെ സോഷ്യൽ മീഡിയ പറഞ്ഞു. പിന്നിൽ സാഹിൽ ഒമർ തന്നെ. പിന്നീടാണ് അത് അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലമുണ്ടായ അപകടമാണെന്ന് ബോധ്യമായത്.

2023 ഡിസംബറിൽ ലാസ് വെഗാസിലെ നെവാഡ സർവകലാശാലയിൽ നടന്ന വെടിവെപ്പിലും സാഹിൽ ഒമർ ഉണ്ടായിരുന്നു. യഥാർത്ഥ “സാഹിൽ ഒമർ” നിലവിലുണ്ടോ എന്ന് ആർക്കും അറിയില്ല. നിങ്ങൾക്ക് ആർക്കെങ്കിലും ടി കക്ഷിയെ പരിചയമുണ്ടോ?

അനധികൃത കുടിയേറ്റക്കാരെ കൂട്ട വെടിവയ്പ്പുകളുമായും കുറ്റകൃത്യങ്ങളുമായും ബന്ധിപ്പിക്കുന്നതിനായി മനപൂർവം നടക്കുന്ന ചില ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കരുതാം. മുസ്ലിം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും സമാസമം കൂട്ടിചേർത്ത് ഏതോ ഭാവനശാലി തീർത്ത കഥാപാത്രമാണ് സാഹിൽ ഒമർ എന്നു വേണം കരുതാൻ.

Who is Sahil Omar A Man Who Is ‘Always’ Accused Of Shootings in US

More Stories from this section

family-dental
witywide