ലോക സര്‍വ്വകലാശാല റാങ്കിംഗ് 2025 : ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും ഒന്നാമത്, രണ്ടാം സ്ഥാനത്ത് യു.എസിലെ എംഐടി

ലണ്ടന്‍: ലോകമെമ്പാടുമുള്ള മികച്ച സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ ഇക്കുറിയും ഒന്നാമതെത്തി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തിലും അതിന്റെ ഗവേഷണത്തെ ഉദ്ധരിക്കുന്ന പേറ്റന്റുകളുടെ എണ്ണത്തിലും ടീച്ചിംഗ് സ്‌കോറുകളിലും ഗണ്യമായ പുരോഗതിയുണ്ടായത് സ്ഥാപനത്തിന്റെ പ്രകടനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രണ്ടാം സ്ഥാനത്ത്, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ആണ്. ഇപ്പോള്‍ യുഎസിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള സര്‍വകലാശാലയാണിത്.

2010-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സ്ഥാനത്താണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഇപ്പോഴുള്ളത്. രണ്ടാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തേക്കാണ് ആ താഴ്ച. അദ്ധ്യാപനം, ഗവേഷണ അന്തരീക്ഷം, അന്താരാഷ്ട്ര വീക്ഷണം എന്നിവയിലെ സ്‌കോറുകള്‍ കുറയുന്നതാണ് സ്റ്റാന്‍ഫോര്‍ഡിന്റെ സ്‌കോറുകളിലെ ഇടിവിന് കാരണമായതെന്ന് റാങ്കിംഗ് വിവരങ്ങളടങ്ങിയ ഔദ്യോഗിക വെബ്സൈറ്റ് പരാമര്‍ശിച്ചു.

ഹാര്‍വാര്‍ഡ് സര്‍വകലാശാല നാലില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്കും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ആറില്‍ നിന്ന് നാലാം സ്ഥാനത്തേക്കും മുന്നേറിയിട്ടുണ്ട്. റാങ്കിംഗില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇപ്പോഴും യുഎസിന്റെയും യുകെയുടെയും സ്ഥാപനങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്. എന്നാലും, ഇരു രാജ്യങ്ങളും അവരുടെ ശരാശരി ഗവേഷണത്തിലും അധ്യാപനത്തിലും ഉള്ള പ്രശസ്തിയില്‍ ദ്രുതഗതിയിലുള്ള ഇടിവ് നേരിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide