ന്യൂഡൽഹി: കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക വിലാപയാത്ര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉന്നത പ്രതിനിധി സംഘം പങ്കെടുക്കും. ബിഹാർ ഗവർണർ സയ്യിദ് അതാ ഹനൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിത എന്നിവർ വിലാപയാത്ര ചടങ്ങുകളിൽ പങ്കെടുക്കാനായി ജൂലൈ 3ന് ഇറാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക – ചരിത്രപരമായ ബന്ധങ്ങൾക്കും രാഷ്ട്രീയ – സാമ്പത്തിക ഇടപെടലുകൾക്കും ഈ ഉന്നതതല പങ്കാളിത്തം ശക്തമായ അടിത്തറ നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
യുഎസും ഇസ്രയേലും ചേർന്ന് ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. 36 വർഷക്കാലം ഇറാനെ നയിക്കുകയും വാഷിംഗ്ടണിന്റെ കടുത്ത വിമർശകനായി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വമായിരുന്നു. ഖമനേയിയുടെ ഔദ്യോഗിക വിലാപയാത്ര ചടങ്ങുകൾ ജൂലൈ 4നാണ് തലസ്ഥാനമായ തെഹ്റാനിൽ ആരംഭിക്കുക. തുടർന്ന് ജൂലൈ 9ന് അദ്ദേഹത്തിന്റെ ജന്മനാടും വടക്കുകിഴക്കൻ പുണ്യനഗരവുമായ മഷാദിൽ നടക്കുന്ന ഖബറടക്കത്തോടെ ചടങ്ങുകൾ സമാപിക്കും.
A high-level delegation from India will participate in Khamenei’s funeral procession.














