ഗായിക ശാന്ത മധുവിന്റെ പൊതുദര്‍ശനവും സംസ്കാരവും ജൂലൈ മൂന്നിന്

ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്ക്ലൻഡ് കൗണ്ടിയിലെ സ്പ്രിങ് വാലിയിൽ അന്തരിച്ച പ്രശസ്ത‌ പിന്നണി ഗായികയും സംഗീതാധ്യാപികയുമായ ശാന്ത മധു (77)വിന്റെ പൊതുദർശനവും സംസ്കാര ചടങ്ങുകളും ജൂലൈ മൂന്നിന് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സ്പ്രിങ് വാലിയിലെ സിഫെൻ-സാഗല ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ ഹാർട്ട്സ് ഡെയ്ലിലെ ഫെർൺക്ലിഫ് സെമിത്തേരിയിൽ അനുസ്മരണ ശുശ്രൂഷയും തുടർന്ന് സംസ്‌കാരവും നടക്കും.

ന്യൂയോർക്കിലെ റോക്ക്ലൻഡ് കൗണ്ടിയിൽ ദീർഘകാലം സംഗീത വിദ്യാലയം നടത്തി നൂറുകണക്കിന് കുട്ടികൾക്ക് സംഗീതം പകർന്നു നൽകിയ മാതൃകാ അധ്യാപികയായിരുന്നു ശാന്ത മധു. കലാഭവനിലും, ഡൽഹിയിലും, കാഞ്ഞൂർ സെന്റ് ജോസഫ്സ് സ്കൂളിലും സേവനമനുഷ്ഠിച്ചിരുന്നു. കോട്ടയം പേരൂർ കാക്കനാട്ട് കെ.കെ. മാണിയുടെയും മറിയാമ്മ മാണിയുടെയും മകളാണ്. ഭർത്താവ് മധു വെള്ളിപ്പാറ. മകൾ ഗീതിക.

Public viewing and funeral of singer Shantha Madhu on July 3.